Friday, January 31, 2025

അഫ്ഗാനിസ്ഥാനിൽ ചൈനീസ് പൗരൻ ഐ. സിനാൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചൈന

അഫ്ഗാനിസ്ഥാനിലെ വടക്കൻ തഖർ പ്രവിശ്യയിൽ തങ്ങളുടെ പൗരന്മാരിൽ ഒരാൾ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ച് ചൈന. ലി എന്ന് വിളിക്കപ്പെടുന്ന ഇര, ഒരു ഖനന കമ്പനിയിൽ ജോലിചെയ്യുന്ന ആളാണ്. ഒരു പരിഭാഷകനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതരായ അക്രമികളാൽ അദ്ദേഹം ആക്രമിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ. എസ്. ഏറ്റെടുത്തു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അഫ്ഗാൻ അധികൃതരോട് ആവശ്യപ്പെട്ടു. 2022 ഡിസംബറിനുശേഷം ഐസിസ്-കെ, ചൈനീസ് നിക്ഷേപകർക്കിടയിൽ പ്രശസ്തമായ കാബൂളിലെ ഹോട്ടലിൽ അതിക്രമിച്ച് കയറിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം നടന്നതായി റിപ്പോർട്ട്‌ ചെയ്യുന്നത്. 2021 ഓഗസ്റ്റിൽ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിച്ചതായി താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഐസിസ്-കെ യുടെ ആക്രമണങ്ങൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News