Thursday, January 30, 2025

ഏതാണ് ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക ദുരന്തം?

സംഘർഷം മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് മാനുഷിക സഹായം ആവശ്യമായി വരുന്ന സുഡാനിൽ സമാധാനത്തിനായി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള വിവിധ സംഘട്ടനങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതങ്ങൾ നൽകുമ്പോൾ അതിൽ ‘ഏറ്റവും ഗുരുതരമായത്’ എന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടുന്നത് സുഡാനിലെ സംഘർഷത്തെയാണ്.

“2023 ഏപ്രിലിൽ മുതൽ സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുന്നു. ദക്ഷിണ സുഡാനിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഞാൻ ഇരു രാജ്യങ്ങളിലെയും ജനങ്ങളുമായി അടുപ്പമുള്ള ആളാണ് അവരെ സാഹോദര്യത്തിലേക്കും ഐക്യദാർഢ്യത്തിലേക്കും ഞാൻ ക്ഷണിക്കുന്നു. സുഡാനിൽ യുദ്ധം ചെയ്യുന്നവരോട് ശത്രുത അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ആവശ്യമായ മാനുഷിക സഹായം ലഭ്യമാക്കാനും യുദ്ധം ചെയ്യുന്നവരെ ഉടൻ സമാധാനത്തിലേക്കുള്ള വഴികൾ കണ്ടെത്താൻ സഹായിക്കാനും കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു,” പാപ്പ വെളിപ്പെടുത്തി.

വിവിധ കണക്കുകൾ പ്രകാരം, സുഡാൻ ഏറ്റവും ഗുരുതരമായ പ്രതിസന്ധികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അയർലൻഡ് ആസ്ഥാനമായുള്ള ചാരിറ്റി കൺസേൺ വേൾഡ് വൈഡ് പ്രകാരം, സഹായം ആവശ്യമുള്ള 30.4 ദശലക്ഷം സുഡാനികൾ ഉണ്ട്. അതിനായി ഏകദേശം 10.3 ബില്യൺ ഡോളർ ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണ സുഡാനിൽ പത്ത് ദശലക്ഷത്തോളം ആളുകൾക്ക് സഹായം ആവശ്യമാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സുഡാനിൽ ക്ഷാമം രൂക്ഷമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഈ വർഷം കൂടുതൽ വ്യാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News