Monday, April 21, 2025

ഭൂമിയിലേക്ക് തിരിച്ചുവരവിനുള്ള കാത്തിരിപ്പിൽ സുനിത വില്യംസ്

2024 ജൂൺ മുതൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രിക സുനിത വില്യംസ് ജനുവരി 27 ന് നീധാം ഹൈസ്‌കൂളിലെ വിദ്യാർഥികളുമായി ബഹിരാകാശ ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. വസന്തകാലത്ത് ഭൂമിയിലേക്കുള്ള തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്ന് അവർ വെളിപ്പെടുത്തി. 237 ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ട് എങ്ങനെ നടക്കണമെന്ന് താൻ മറന്നുപോയെന്നും അവർ പറഞ്ഞു.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ 59 കാരിയായ സുനിത വില്യംസ്, ഇത്രയും കാലം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സുനിതയും സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അവരുടെ ബഹിരാകാശ പേടകത്തിലെ മെക്കാനിക്കൽ പ്രശ്‌നങ്ങൾ അവരെ കൂടുതൽ നാൾ അവിടെ നിൽക്കാൻ നിർബന്ധിതരായി.

“ഞാൻ മാസങ്ങളായി നടന്നിട്ടില്ല. ഇരിക്കുകയോ, കിടക്കുകയോ ചെയ്തിട്ടില്ല. കാരണം, ഇവിടെ അത് ചെയ്യേണ്ടതില്ല. ഇവിടെ കണ്ണുകളടച്ച് പൊങ്ങിക്കിടക്കാൻ മാത്രമേ സാധിക്കൂ” – അവർ പറഞ്ഞു.

വില്യംസും വിൽമോറും അടുത്തുതന്നെ ഭൂമിയിലേക്കു മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അവരെ വീട്ടിലേക്ക് കൊണ്ടുവരുന്ന ബഹിരാകാശ പേടകം 2025 മാർച്ച് അവസാനം വരെ വിക്ഷേപണത്തിന് തയ്യാറാകില്ലെന്ന് നാസ പ്രസ്താവിച്ചു.

Latest News