Monday, February 3, 2025

ഓസ്‌ട്രേലിയയിൽ വെള്ളപ്പൊക്കം: ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നു

ഓസ്‌ട്രേലിയയിലെ വടക്കൻ ക്വീൻസ്‌ലാന്റിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മരണം. ഇതേത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. കനത്ത മഴ ഉണ്ടാകുമെന്നും ജലനിരപ്പ് ഇനിയും ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

60 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. വെള്ളിയാഴ്ച മുതൽ ചില പ്രദേശങ്ങളിൽ 1000 മില്ലിമീറ്ററിലധികം (39 ഇഞ്ച്) മഴ പെയ്തു.

ഇതിനകം നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ടൗൺസ് വില്ലെ നഗരത്തിലെ 1700 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആയിരക്കണക്കിന് താമസക്കാരോട് വീടുകൾ വിട്ടുപോകാൻ പറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കം വ്യാപകമായ വൈദ്യുതിതടസ്സത്തിനും കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News