Monday, February 3, 2025

രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച തുരങ്കങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി ലണ്ടൻ

സെൻട്രൽ ലണ്ടന്റെ താഴ്ഭാഗത്തായി സ്ഥിതിചെയ്യുന്ന 30 മീറ്റർ വരുന്ന തുരങ്കങ്ങളുടെ ശൃംഖല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അതോടെ, യു കെ തലസ്ഥാനത്തിന്റെ ഏറ്റവും പുതിയ വിനോദസഞ്ചാരകേന്ദ്രമായി ഇത് മാറും. 1940 കളിൽ ലണ്ടനിലെ ജനങ്ങൾക്ക് അഭയം നൽകാനായി നിർമ്മിച്ച കിംഗ്‌സ്‌വേ എക്‌സ്‌ചേഞ്ച് ടണലുകളാണ് ഇത്.

ബ്രിട്ടനിലെ അതീവരഹസ്യമായ സ്‌പെഷ്യൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവിന്റെ ഭവനമായും എം I6 ന്റെ ഒരു ശാഖയായും ജെയിംസ് ബോണ്ടിന്റെ ക്യൂ ബ്രാഞ്ചിന്റെ യഥാർഥ ജീവിതപ്രചോദനമായും പ്രവർത്തിച്ച തുരങ്കങ്ങൾക്ക് സമ്പന്നമായ ചരിത്രമുണ്ട്.

ലണ്ടൻ ടണൽസ് എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതിയിൽ ഭൂഗർഭ ബാർ, ചരിത്രപരമായ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2027 ന്റെ അവസാനമോ, 2028 ന്റെ തുടക്കമോ ആണ് ഉദ്‌ഘാടനം പ്രതീക്ഷിക്കുന്നത്. പ്രതിവർഷം മൂന്ന് ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രോജക്ടിന്റെ ഡെവലപ്പർമാർ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News