“വൈറ്റ് ഹൗസിൽ ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ സുഹൃത്താണ് നിങ്ങൾ.” യു എസ് സന്ദർശനവേളയിൽ ഡൊണാൾഡ് ട്രംപുമായുള്ള കൂടികാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബൈഡനും ഒബാമയുമായുള്ള ബന്ധത്തെ അത്ര സൂക്ഷ്മമായി പരാമർശിക്കാതെ പറഞ്ഞു. ബൈഡനുമായി പിരിമുറുക്കമുള്ള ബന്ധത്തിനുശേഷം ട്രംപ് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന കാര്യം നെതന്യാഹു രഹസ്യമായി വച്ചിട്ടില്ല.
വൈറ്റ് ഹൗസിൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാകാഴ്ച നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഇസ്രായേൽ – ഗാസ യുദ്ധസാഹചര്യത്തിൽ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടുന്ന സന്ദർശനമാണിത്. അതുപോലെതന്നെ ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ വിദേശനേതാവ് കൂടിയാണ് ഇസ്രായേൽ പ്രധനമന്ത്രി.