ജപ്പാന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹൊക്കൈഡോയിൽ കനത്ത മഞ്ഞുവീഴ്ച. ഇത് ഗതാഗതത്തെയും വ്യോമഗതാഗതത്തെയും തടസ്സപ്പെടുത്തി. മഞ്ഞുവീഴ്ചയെത്തുടർന്ന് ചൊവ്വാഴ്ച 370 ഓളം സ്കൂളുകൾക്ക് അവധി നൽകിയതായി റിപ്പോർട്ടുണ്ട്.
ഒബിഹിരോ നഗരത്തിൽ 12 മണിക്കൂറിനുള്ളിൽ 1.2 മീറ്റർ (4 അടി) മഞ്ഞുവീഴ്ചയുണ്ടായി. വടക്കൻ ജപ്പാന്റെ ചില ഭാഗങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഹിമപാതത്തിന് കാരണമാകുന്ന ന്യൂനമർദം തുടരും.
തെക്കൻ ഹൊക്കൈഡോയിലെ സപ്പോറോയിൽ ഒരു ജനപ്രിയ ഹിമോത്സവം ആരംഭിക്കുന്നതിന് തൊട്ടുപിന്നാലെയാണ് മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. എന്നിരുന്നാലും നഗരം വലിയ തടസ്സങ്ങൾ നേരിടുന്നില്ല.