Friday, February 7, 2025

അമേരിക്കൻ സന്ദർശന വേളയിൽ നെതന്യാഹു ട്രംപിന് സമ്മാനിച്ചത് സ്വർണ്ണ പേജർ

വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒരു സ്വർണ്ണ പേജർ സമ്മാനമായി നൽകി.

2024 സെപ്റ്റംബറിൽ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ പേജർ വഴി നടത്തിയ മാരകമായ ഓപ്പറേഷൻ യുദ്ധത്തിലെ ഒരു വഴിത്തിരിവായതിന്റെ ഓർമ്മയ്ക്കായാണ് ഇത് സമ്മാനിക്കുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഓപ്പറേഷനിൽ, ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകളെ ഇസ്രായേൽ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും അവ പൊട്ടിത്തെറിക്കുകയും ചെയ്തു.

ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള അംഗങ്ങളെ മാത്രം ലക്ഷ്യം വച്ചാണ് ഇത് രൂപകൽപ്പന ചെയ്തതെന്ന് ഇസ്രായേൽ പറഞ്ഞു.

ബുധനാഴ്ചയാണ് നെത്യനാഹു യു എസിലെത്തി ട്രംപിനെ സന്ദർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News