Saturday, February 8, 2025

വായൂമലിനീകരണവുമായി സമ്പർക്കത്തിലേർപ്പെടുന്നവരുടെ തലച്ചോറിന് ഗുരുതരമായ പ്രത്യാഘാതങ്ങളെന്ന് പഠനം

വായൂമലിനീകരണവുമായുള്ള ഹ്രസ്വകാല സമ്പർക്കംപോലും നമ്മുടെ തലച്ചോറിന്റെ, തീരുമാനങ്ങളെടുക്കുന്നതിനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള കഴിവിനെ ബാധിക്കുമെന്ന് പുതിയ പഠനം. ശ്വസന-ഹൃദയസംബന്ധമായ പ്രത്യാഘാതങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉയർന്ന അളവിലുള്ള വായൂമലിനീകരണത്തിന് ഹ്രസ്വകാലത്തേക്ക് വിധേയമാകുന്നതുപോലും ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ തലച്ചോറിന്റെ ബുദ്ധിപരമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് പഠനം കണ്ടെത്തി.

വികാരങ്ങളെ വ്യാഖ്യാനിക്കുക, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമൂഹിക സാഹചര്യങ്ങളിൽ ഉചിതമായി ഇടപെടുക എന്നിവയൊക്കെ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശ്വാസകോശംപോലെ തന്നെ തലച്ചോറും പാരിസ്ഥിതികവിഷബാധയ്ക്ക് ഇരയാകുന്നു.

“വായൂമലിനീകരണം വൈജ്ഞാനിക പ്രവർത്തനത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും പ്രത്യേകിച്ച് സമൂഹത്തിലെ ദുർബലരായ ആളുകളിലുണ്ടാകുന്ന തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വിവിധ മലിനീകരണസ്രോതസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യകതയും ഈ പഠനം കാണിക്കുന്നു” – മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. ഗോർഡൻ മക്ഫിഗ്ഗൻസ് പറഞ്ഞു.

ആഗോളതലത്തിൽ, മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ പാരിസ്ഥിതിക അപകടഘടകമാണ് വായൂമലിനീകരണം. ഇത് അകാലമരണത്തിനും നിരവധി രോഗങ്ങൾക്കും കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News