അവസാന 20 മിനിറ്റിലെ നാടകീയ തിരിച്ചുവരവില്‍ മൂന്ന് ഗോള്‍ അടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2021-22 സീസണ് ചാന്പ്യന്മാരായി. സിറ്റിയുടെ എട്ടാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണ്. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോടു രണ്ടു ഗോളിനു പിന്നില്‍ നിന്നശേഷമാണ് സിറ്റിയുടെ ഉജ്വല തിരിച്ചുവരവ്.
മാത്യു കാഷ് (37′), ഫിലിപ്പെ കുടീഞ്ഞോ (69′) എന്നിവരുടെ ഗോളുകളാണ് വില്ലയെ മുന്നിലെത്തിച്ചത്. തോല്‍വിയെ ഉറ്റുനോക്കിയ സിറ്റിയെ ഇല്ക്കി ഗുണ്ടോഗന്റെ ഇരട്ട ഗോളും (76′, 81′), റോഡ്രിയുടെ (78′) ഗോളുമാണ് വിജയത്തിലെത്തിച്ചത്. സിറ്റിയുടെ തുടച്ചയായ രണ്ടാം ലീഗ് കിരീടമാണ്. 38 മത്സരങ്ങളില്‍നിന്നായി 93 പോയിന്റുമായി സിറ്റി ഒന്നാമതെത്തിയപ്പോള്‍ രണ്ടാമതുള്ള ലിവര്‍പൂളിന് 92 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തില്‍ ലിവര്‍പൂള്‍ 3-1ന് വൂള്വര്ഹാംടണെ കീഴടക്കി. അഞ്ചു വര്‍ഷത്തിനിടെ സിറ്റി നേടുന്ന നാലാമത്തെ ലീഗ് നേട്ടമാണ്. പെപ് ഗ്വാര്‍ഡിയോള 2016ല്‍ സിറ്റി പരിശീലകനായ ശേഷം നേടുന്ന ഒമ്പതാമത് പ്രധാന കിരീടവും.