Saturday, February 8, 2025

വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അൾത്താരയിൽ ആക്രമണം

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ ആക്രമണം. ഒരാൾ അൾത്താരയിൽ കയറുകയും അവിടെയുണ്ടായിരുന്ന ആറു മെഴുകുതിരികൾ നിലത്തേക്ക് എറിയുകയും ചെയ്തതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ എ. എൻ. എസ്. എ  (ANSA) റിപ്പോർട്ട് ചെയ്തു. മെഴുകുതിരികൾ എറിഞ്ഞതിനുശേഷം ആ വ്യക്തി അൾത്താരയിലെ വിരി നീക്കം ചെയ്യാൻ തുടങ്ങിയതായാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

റൊമേനിയൻ വംശജൻ എന്നു കരുതപ്പെടുന്ന പ്രതിയെ വത്തിക്കാൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ അയാൾ ഗുരുതരമായ മാനസികവൈകല്യമുള്ള വ്യക്തിയാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണി പറഞ്ഞു.

2023 ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ബലിപീഠത്തിൽ കയറി വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചയാളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News