Saturday, February 8, 2025

നീണ്ട 26 വർഷങ്ങൾക്കുശേഷം തലസ്ഥാനം ഇനി ബി ജെ പി ഭരിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ (എ എ പി) മറികടന്ന് ബി ജെ പി അധികാരത്തിൽ. ആം ആദ്മി പാർട്ടിയുടെ തലവൻ അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ഉൾപ്പെടെയുള്ള ഉന്നതനേതാക്കളുടെ പരാജയം ആം ആദ്മി പാർട്ടിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.

അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് സാഹിബ് സിംഗ്, മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കാം. 43 സീറ്റാണ് ഭാരതീയ ജനത പാർട്ടി നേടിയിരിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 27 ഉം സീറ്റുകളിൽ ജയമുണ്ടായി. 70 അംഗ നിയമസഭയിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനു സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

മിക്ക എക്സിറ്റ് പോളുകളും ബി ജെ പി ക്കും സഖ്യകക്ഷികൾക്കും വിജയം പ്രവചിച്ച വിജയമാണ് ഇന്ന് ഡൽഹി കണ്ടത്. ഫെബ്രുവരി അഞ്ചിനു നടന്ന തിരഞ്ഞെടുപ്പിൽ 60.54 % പോളിംഗ് രേഖപ്പെടുത്തി. യമുന നദിയിലെ മലിനീകരണം, കെജ്‌രിവാളിനും സിസോദിയയ്ക്കുമെതിരായ മദ്യനയ കേസുകൾ, കോവിഡ് 19 സമയത്ത് കെജ്‌രിവാളിന്റെ മുഖ്യമന്ത്രിയുടെ വസതി പുതുക്കിപ്പണിയുന്നതിനുള്ള വലിയൊരു തുക ചെലവ് എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി ജെ പി ഉന്നയിച്ച വിഷയങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News