Sunday, February 23, 2025

മനുഷ്യശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് വർധിക്കുന്നു

മനുഷ്യരുടെ തലച്ചോറിൽ ഒരു സ്പൂൺ വരെ മൈക്രോപ്ലാസ്റ്റിക് ഉണ്ടാകാമെന്നും അതിന്റെ അളവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവേഷണങ്ങളിൽ കണ്ടെത്തി. കൊളംബിയയിലെ ന്യൂ മെക്സിക്കോ സർവകലാശാല, ഒക്ലഹോമ സ്റ്റേറ്റ് സർവകലാശാല, ഡ്യൂക്ക് സർവകലാശാല, യൂണിവേഴ്‌സിഡാഡ് ഡെൽ വാലെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പ്രതിമാസ പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലായ നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഇത് വിശദമാക്കിരിയിരിക്കുന്നത്.

നിത്യോപയോഗ പ്ലാസ്റ്റിക് വസ്തുക്കളിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന അഞ്ച് മില്ലിമീറ്ററിൽ താഴെ നീളമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്സ്. ഈ കഷണങ്ങൾ രക്ത-തലച്ചോറിലെ തടസ്സം മറികടന്ന് മുന്നേറുന്നുണ്ടെങ്കിലും അവ എങ്ങനെയാണ് തലച്ചോറിലേക്ക് എത്തുന്നതെന്ന് വ്യക്തമല്ലെന്ന് ഗവേഷകർ എഴുതി.

മരണമടഞ്ഞ 52 പേരുടെ തലച്ചോറുകൾ വിശകലനം ചെയ്ത സംഘം, കരളിനെയും വൃക്കകളെയും അപേക്ഷിച്ച് തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക് സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News