ഡി ആർ സി യിലെ ഏറ്റവും വലിയ നഗരമായ ഗോമയുടെ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ, രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള മറ്റൊരു ഖനനപട്ടണം പിടിച്ചെടുത്തതായി അവകാശപ്പെട്ട് കലാപകാരികളുടെ ഒരു സംഘം. ഡി ആർ സി സർക്കാരിന്റെ കണക്കനുസരിച്ച്, വിമതസഖ്യമായ അലയൻസ് ഫ്ലൂവ് കോംഗോ (എ എഫ് സി) യും കോംഗോ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂവായിരത്തിലധികം ആളുകളാണ് മരിച്ചത്.
ന്യൂനപക്ഷ റുവാണ്ടഫോൺ സമൂഹങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന എം 23 സായുധസംഘത്തിൽ ഉൾപ്പെടുന്ന എ എഫ് സി, ജനുവരി 27 ന് നോർത്ത് കിവുവിന്റെ പ്രവിശ്യാ തലസ്ഥാനമായ ഗോമയുടെ പതനത്തിനുശേഷം കഴിഞ്ഞയാഴ്ച ന്യാബിബ്വെ ഏറ്റെടുത്തു. സ്മാർട്ട്ഫോണുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിലയേറിയ ധാതുവായ കോൾട്ടന്റെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് റുബയയിലാണ്. രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള ഒരു ഖനനകേന്ദ്രമായ റുബയയെ വിമതർ പിടിച്ചെടുത്ത് ഒരുവർഷത്തിനുള്ളിലാണ് ഈ സംഭവം.
ഡി ആർ സി യുടെ ധാതുസമ്പത്തിന്റെ ഭൂരിഭാഗവും അതിന്റെ സർക്കാരിനും വിഭവസമൃദ്ധമായ കിഴക്കിന്റെ ഭാഗങ്ങൾ നിയന്ത്രിക്കുന്ന സായുധഗ്രൂപ്പുകൾക്കുമിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.