Saturday, February 22, 2025

മോദി – ട്രംപ് കൂടിക്കാഴ്ച: രാജ്യങ്ങൾ തമ്മിലുള്ള മെഗാ പങ്കാളിത്തത്തെ പ്രശംസിച്ച് മോദി

വാഷിംഗ്ടൺ ഡി സി യിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ‘മെഗാ പങ്കാളിത്തത്തെ’ പ്രശംസിച്ചുകൊണ്ട് യു എസുമായി കൂടുതൽ അടുപ്പം കാണിക്കാൻ മോദി ഈ കൂടിക്കാഴ്ചയിൽ താൽപര്യം പ്രകടിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള യു എസ് വ്യാപാര പങ്കാളികൾക്കെതിരെ ട്രംപ് അടുത്തിടെ ഉത്തരവിറക്കിയെങ്കിലും വ്യാപാരബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ദ്വിദിന സന്ദർശനം. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ട് കൂടുതൽ യു എസ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ ഇരുനേതാക്കളും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഉയർന്ന വ്യാപാര താരിഫുകളെ ട്രംപ് വിമർശിച്ചു; അവയെ ‘വലിയ പ്രശ്നം’ എന്ന് വിശേഷിപ്പിച്ചു. എന്നാൽ യു എസ് ഉൽപന്നങ്ങളുടെ തീരുവ കുറയ്ക്കാനും യു എസ് സൈനിക യുദ്ധവിമാനങ്ങൾ വാങ്ങാനും മോദി സന്നദ്ധത പ്രകടിപ്പിച്ചു. എഫ് 35 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കുള്ള സൈനിക ഹാർഡ്‌വെയറിന്റെ വിൽപനയും യു എസ് വർധിപ്പിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഒരാളെ കൈമാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ നേതാക്കൾ കുടിയേറ്റത്തെക്കുറിച്ച് ചർച്ച ചെയ്തു.

യു എസ് വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് കണക്കാക്കാൻ ട്രംപ് തന്റെ ഉപദേശകരോട് ഉത്തരവിട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. അത് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. തന്റെ താരിഫ് നയം അമേരിക്കൻ ഉൽപാദനം വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യൻ ചരക്കുകളുടെമേൽ അമേരിക്ക ചുമത്തുന്ന 5% താരിഫ് താരതമ്യപ്പെടുത്തുമ്പോൾ, യു എസ് ഉൽപന്നങ്ങൾക്ക് 39% ആണ് ഇന്ത്യയുടെ ശരാശരി ബാധകമായ താരിഫ് എന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News