2023 ൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഗർഭസ്ഥശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രൊ ലൈഫ് നിയമങ്ങൾ സ്വീകരിച്ചതിനെ തുടർന്ന് ഇരുപതിനായിരത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതായി പഠന റിപ്പോർട്ട്. ഫെബ്രുവരി 13 ന് ജമാ (JAMA) നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം, അമേരിക്കയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ജനനങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി.
2012 മുതൽ 2023 വരെയുള്ള സംസ്ഥാനതല ഫെർട്ടിലിറ്റി വിവരങ്ങൾ പരിശോധിച്ച് സമീപകാല പ്രൊ ലൈഫ് നിയമങ്ങളുടെ സ്വാധീനം വിശകലനം ചെയ്തു. 2023 ൽ ഫെർട്ടിലിറ്റി നിരക്ക് വർധിച്ചതായും പഠനം കണ്ടെത്തി. ഷാർലറ്റ് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ അസോസിയേറ്റ് പ്രൊഫസറും അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ബുഷ് സ്കൂൾ ഓഫ് ബിസിനസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ മൈക്കൽ ന്യൂയുടെ അഭിപ്രായത്തിൽ, പ്രൊ ലൈഫ് നിയമങ്ങളുടെ സ്വാധീനത്തിന്റെ ശക്തമായ സൂചനയാണ് ഈ കണക്കുകൾ കാണിക്കുന്നത്.
2022 ൽ, അമേരിക്കയിലെ ഏകദേശം 3000 പ്രൊ ലൈഫ് പ്രെഗ്നൻസി റിസോഴ്‌സ് സെന്ററുകൾ ക്ലയ്ന്റുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഏകദേശം 367.9 മില്യൺ ഡോളർ വിലമതിക്കുന്ന ഗർഭധാരണ സേവനങ്ങളും മെറ്റീരിയലുകളും നൽകിയതായി 2024 ലെ റിപ്പോർട്ട് കണ്ടെത്തി.