ജെമെല്ലി ആശുപത്രിയിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ജനുവരി 19 ന് മെലോണി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച വിവരം ഇറ്റാലിയൻ ഗവൺമെന്റിന്റെ ആസ്ഥാനമായ പലാസോ ചിഗിയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് പങ്കുവച്ചത്.
“ഞങ്ങൾ എപ്പോഴത്തെയുംപോലെ തമാശ പറഞ്ഞു. എല്ലാവരുടെയുംപേരിൽ രോഗശാന്തിക്കായുള്ള ആശംസകളും പ്രാർഥനകളും അറിയിച്ചു” – മെലോണി പങ്കുവച്ചു. വത്തിക്കാൻ പുറത്തുവിട്ട വാർത്തയനുസരിച്ച്, ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചുവെങ്കിലും സ്വതന്ത്രമായി ശ്വസിക്കാൻ മാർപാപ്പയ്ക്ക് കഴിയുന്നുണ്ടെന്ന് മെലോണി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 നാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് 88 കാരനായ പരിശുദ്ധ പിതാവ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.