കഴിഞ്ഞ രാത്രിയിൽ പാപ്പ ശാന്തമായി ഉറങ്ങിയെന്നും വ്യാഴാഴ്ച രാവിലെ ഉണർന്നെഴുന്നേറ്റ പാപ്പ കസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഫെബ്രുവരി 14 വെള്ളിയാഴ്ച, റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പയ്ക്ക് പോളിമൈക്രൊബിയൽ അണുബാധയും പിന്നീട് ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.
“കഴിഞ്ഞ രാത്രിയിൽ ഫ്രാൻസിസ് പാപ്പ ശാന്തമായി ഉറങ്ങുകയും രാവിലെ ഉണർന്നെഴുന്നേറ്റ പാപ്പ കസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു” – വത്തിക്കാൻ പ്രസ്സ് ഓഫീസ് ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ ഒരു ഔദ്യോഗിക കുറിപ്പിലൂടെ മാധ്യമപ്രവർത്തകരെ അറിയിച്ചു. ഫ്രാൻസിസ് പാപ്പ ഇത് ഏഴാം ദിവസമാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണ്ണമായിരുന്നതിനാൽ, കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങളെ അധികരിച്ച് വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രസ്താവിച്ചിരുന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്