ഇസ്രയേലിൽ, ടെൽ അവീവിന്റെ സമീപപ്രദേശങ്ങളായ ബാത് യാമിലും ഹോളോണിലും നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ വ്യാഴാഴ്ച രാത്രി സ്ഫോടനമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം ഭീകരാക്രമണമാണെന്നു കരുതുന്നതായി ഇസ്രയേൽ പൊലീസ് പറഞ്ഞു.
മറ്റു ബസുകളിലെ സ്ഫോടകവസ്തുക്കൾ പൊലീസ് നിർവീര്യമാക്കിയിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ ഹമാസ് തീവ്രവാദികൾ ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്ഫോടനങ്ങൾ.