Saturday, February 22, 2025

സിറിയയിൽ ക്രൈസ്തവർ അപ്രത്യക്ഷരാകാൻ സാധ്യതയെന്ന് യൂറോപ്യൻ ബിഷപ്പുമാർ

സിറിയയിൽ ക്രൈസ്തവർ അപ്രത്യക്ഷരാകാൻ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തി കമ്മീഷൻ ഓഫ് ദ ബിഷപ്പ് കോൺഫറൻസ് ഓഫ് യൂറോപ്യൻ യൂണിയൻ (COMECE) പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ദുർബലത തിരിച്ചറിയാനും അവരെ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാനുമായി നൽകിയ പ്രസ്താവനയിലാണ് ബിഷപ്പ് യൂറോപ്യൻ യൂണിയനോട് ആശങ്ക പ്രകടിപ്പിച്ചത്.

“നൂറ്റാണ്ടുകളായി ഈ പ്രദേശത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യവും അനിവാര്യഘടകവുമായ ക്രിസ്ത്യൻ സമൂഹങ്ങളുടെ പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവരുടെ മാതൃരാജ്യത്തു ജീവിക്കാൻ അവർ ബുദ്ധിമുട്ടുന്നു. ഈ സമൂഹങ്ങൾ നഷ്ടപ്പെടുന്നത് സിറിയയ്ക്കു മാത്രമല്ല, ലോകത്തിനുതന്നെ വലിയ നഷ്ടമായിരിക്കും” – ബിഷപ്പ് മുന്നറിയിപ്പ് നൽകി. മതന്യൂനപക്ഷങ്ങൾക്ക് ‘തുല്യപൗരത്വം’ അനുവദിക്കാനും നീതി നിഷേധിക്കാത്ത ഒരു നിയമസംവിധാനം രൂപപ്പെടുത്താനും ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു.

സിറിയയിലെ സംഘർഷത്തെ തുടർന്ന് ഇന്നും തുടരുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ചും ബിഷപ്പ് പ്രസ്താവനയിൽ അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News