Sunday, February 23, 2025

മാർപാപ്പയെ ആശ്വസിപ്പിച്ചുകൊണ്ട് ഒമ്പതു വയസ്സുകാരിയുടെ കത്ത്

മാർപാപ്പയെ ആശ്വസിപ്പിച്ചുകൊണ്ട് കത്തെഴുതി ഒമ്പതു വയസ്സുകാരിയായ മരിയ. സെഗോർബെ – കാസ്റ്റലോൺ രൂപതയിൽനിന്നുള്ള ബൈലാറ്ററൽ ന്യുമോണിയ ബാധിതയായ മരിയ, മാർപാപ്പയ്ക്ക് വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥിച്ചുകൊണ്ടാണ് കത്തെഴുതിയത്.

മാർപാപ്പയുമായി തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ‘രണ്ടുവർഷം മുമ്പ് എനിക്ക് ന്യുമോണിയ ബാധിച്ച് 12 ദിവസം ആശുപത്രിയിൽകിടന്നു. അതിൽ രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്റെ ആശംസകൾ അറിയിക്കാനാണ് ഞാൻ എഴുതുന്നത്. അങ്ങ് എത്രയുംവേഗം സുഖം പ്രാപിക്കട്ടെ. എന്റെ പ്രാർഥനകളും നേരുന്നു” – മരിയ കത്തിൽ കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മാതാപിതാക്കളോടൊപ്പം റോമിലേക്ക് തീർഥാടനത്തിന് വന്നിരുന്നുവെന്നും മാർപാപ്പയുടെ സദസ്സിൽ പങ്കെടുക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നുവെന്നും മരിയ കത്തിൽ കൂട്ടിച്ചേർത്തു.

1857 ൽ വി. മരിയ റോസ മോളസും വല്ല്വെയും ചേർന്നു സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് ഔവർ ലേഡി ഓഫ് കൺസോളേഷൻ നടത്തുന്ന ബുറിയാന പട്ടണത്തിലെ കൺസോളേഷ്യൻ സ്‌കൂളിലെ വിദ്യാർഥിനിയാണ് മരിയ എന്ന ഒമ്പതു വയസ്സുകാരി പെൺകുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News