യുക്രൈനിലെ യുദ്ധം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ റഷ്യയുടെ സൈന്യത്തിനായി പോരാടുന്ന 95,000 ത്തിലധികം ആളുകൾ മരിച്ചതായി ബി ബി സി റിപ്പോർട്ടു ചെയ്യുന്നു.
ബി ബി സി യുടെ റഷ്യൻവിഭാഗം, സ്വതന്ത്ര മാധ്യമഗ്രൂപ്പായ മീഡിയസോണ, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് 2022 ഫെബ്രുവരി മുതലുള്ള മരണങ്ങൾ കണക്കാക്കി എണ്ണം പുറത്തുവിട്ടത്.
ഔദ്യോഗിക റിപ്പോർട്ടുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ, പുതിയ സ്മാരകങ്ങൾ, ശവകുടീരങ്ങൾ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഇവർ മരിച്ചവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയത്. എങ്കിലും യഥാർഥ മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്ന് കരുതുന്നു.