Tuesday, February 25, 2025

ഈ വർഷം ഗുരുതരമായ വായുമലിനീകരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ചൈന

2025 അവസാനത്തോടെ ഗുരുതരമായ വായുമലിനീകരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ചൈന. ‘നീലാകാശത്തിനായുള്ള പോരാട്ടത്തിൽ’ മലിനീകരണ നിയന്ത്രണത്തിലും ഉദ്‌വമനം കുറയ്ക്കുന്നതിലും അധികാരികൾ ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഒരു ഉന്നത പരിസ്ഥിതി ഉദ്യോഗസ്ഥൻ.

ചൈന അതിന്റെ വായു ഗുണനിലവാര പ്രവചനവും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തുകയും PM2.5 എന്നറിയപ്പെടുന്ന ദോഷകരമായ വായുകണികകളുടെയും ഓസോൺ മലിനീകരണത്തിന്റെയും ഏകോപിത മാനേജ്മെന്റ് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അന്തരീക്ഷ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ലി ടിയാൻവെയ് വെളിപ്പെടുത്തി. “നീലാകാശത്തിനായുള്ള പോരാട്ടം മാറ്റമില്ലാതെ തുടരുന്നു” – പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഒരു ട്രാൻസ്ക്രിപ്റ്റ് പ്രകാരം ലി പറഞ്ഞു.

ചില പുരോഗതിയൊക്കെ കൈവരിച്ചിട്ടുണ്ടെങ്കിലും ചൈനയിൽ വായുമലിനീകരണം ഒരു പ്രധാന പ്രശ്നമായി തുടരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതനിലവാരത്തെയും ബാധിക്കുന്നുവെന്നും ചൈനയിൽ പ്രതിവർഷം ഏകദേശം രണ്ടു ദശലക്ഷം മരണങ്ങൾക്ക് വായുമലിനീകരണം കാരണമാകുന്നുവെന്നും WHO അറിയിച്ചു. ആ മരണങ്ങളിൽ, അന്തരീക്ഷ വായുമലിനീകരണം ഒരു ദശലക്ഷത്തിലധികം മരണങ്ങൾക്കു കാരണമായപ്പോൾ, മലിനമായ ഇന്ധനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പാചകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഗാർഹിക വായുമലിനീകരണം മറ്റൊരു ദശലക്ഷം മരണങ്ങൾക്കു കാരണമായതായും WHO അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.

2024 ൽ ചൈനയുടെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടുവെന്ന് ലി പറയുന്നു. നഗരങ്ങളിലെ PM2.5 ന്റെ ശരാശരി സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 29.3 മൈക്രോഗ്രാം ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 % കുറവാണ്. നല്ല വായുഗുണനിലവാരമുള്ള ദിവസങ്ങളുടെ അനുപാതം 87.2 % ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.7 % പോയിന്റ് വർധനവാണിത്.

ആഗോളതലത്തിലെ മികച്ച രീതികളുമായി പൊരുത്തപ്പെടുന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾ ചൈന അവതരിപ്പിക്കണമെന്നും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലോജിസ്റ്റിക് പാർക്കുകളിലും പുതിയ ഊർജവാഹനങ്ങളുടെയും യന്ത്രങ്ങളുടെയും വിഹിതം രാജ്യം വർധിപ്പിക്കുമെന്നും ലി വെളിപ്പെടുത്തി.

റോഡ് മാർഗം ഉപയോഗിക്കുന്നതിനുപകരം, റെയിൽ, ജലം വഴിയുള്ള ബൾക്ക് ചരക്കുകളുടെ ദീർഘദൂര ഗതാഗതം പ്രോത്സാഹിപ്പിക്കാനും അധികൃതർ പദ്ധതിയിടുന്നു. ഒരു പ്രാദേശിക പരിസ്ഥിതി സന്നദ്ധസംഘടനയായ എ കെ റ്റി ഐ പ്രോജക്ട് ആൻഡ് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ, മാലിന്യങ്ങൾ പുനരുപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ചൈന മുൻഗണന നൽകുന്നുവെന്നും ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്നും പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News