വയോജന പരിചരണ തൊഴിലാളികളുടെ കടുത്ത ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ, അതിവേഗം പ്രായമാകുന്ന ജനസംഖ്യയെ പരിപാലിക്കുന്നതിനായി ജപ്പാൻ എ ഐ റോബോട്ടുകൾ വികസിപ്പിക്കുന്നു. രാജ്യത്തെ പരിചരണം ആവശ്യമുള്ള പ്രായമായ വ്യക്തികളുടെ എണ്ണം വരുംവർഷങ്ങളിൽ വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതിനാൽ AIREC എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോട്ടോടൈപ്പ് റോബോട്ട്, സർക്കാർ ധനസഹായത്തോടെ വസേഡ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുന്നു. 150 കിലോഗ്രാം ഭാരമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഡയപ്പർ മാറ്റുക, ബെഡ്‌സോർ തടയുക തുടങ്ങിയ ജോലികൾക്കായി രൂപകൽപന ചെയ്‌തിരിക്കുന്നു.
ജപ്പാനിലെ പ്രായമായ ജനസംഖ്യയും കുറഞ്ഞുവരുന്ന തൊഴിൽസാധ്യതകളും നൂതനമായ പരിഹാരങ്ങളുടെ നിർണ്ണായക ആവശ്യം സൃഷ്ടിച്ചു. 2024 ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. അതേസമയം നഴ്സിംഗ് മേഖലയിലെ ഒഴിവ് നികത്താൻ രാജ്യം പാടുപെടുകയാണ്.
ഈ വിടവ് നികത്താൻ സർക്കാർ വിദേശ റിക്രൂട്ട്‌മെന്റുകൾ അന്വേഷിക്കുമ്പോൾ, ഒരു പ്രതിസന്ധി ഒഴിവാക്കാനുള്ള ഏറ്റവും നല്ല അവസരമായി സാങ്കേതികവിദ്യയെ കണ്ടുകൊണ്ടാണ് പുതിയ ശ്രമങ്ങൾ.