Saturday, March 1, 2025

2024 ൽ ജപ്പാനിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ച 164 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു

ജപ്പാനിലെ നാഷണൽ പൊലീസ് ഏജൻസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ച മോട്ടോർ വാഹനയാത്രികരും സൈക്കിൾ യാത്രികരും ഉൾപ്പെട്ട 164 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കാറുകൾ ഓടിക്കുമ്പോഴോ, സൈക്കിൾ ഓടിക്കുമ്പോഴോ സ്മാർട്ട്‌ഫോണുകളോ, മറ്റ് ഉപകരണങ്ങളോ ശ്രദ്ധ തിരിക്കുന്നതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പഠനം.

164 കേസുകളിൽ 136 എണ്ണം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കേസുകൾ കൂടുതലാണ് ഇത്. സൈക്കിളുകൾ ഉൾപ്പെട്ട 28 കേസുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു കേസുകളാണ് കൂടുതൽ. ആകെ 32 കാറപകടങ്ങളും ഒരു സൈക്കിൾ അപകടവുമാണ് മരണത്തിനു കാരണമായത്.

2007 ലാണ് ഈ ഡാറ്റ ആദ്യമായി എടുത്തത്. കാറുകൾ ഇടിച്ചുള്ള അപകടങ്ങളിൽ തുടർച്ചയായ നാലാം വർഷവും സൈക്കിൾ അപകടങ്ങളിൽ തുടർച്ചയായ രണ്ടാം വർഷവും വർധനവ് കാണിക്കുന്നു എന്ന് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ രണ്ടു സാഹചര്യങ്ങളിലും, ഏകദേശം 90% ഡ്രൈവർമാരും സൈക്ലിസ്റ്റുകളും അവരുടെ ഉപകരണങ്ങളിൽ വീഡിയോകളോ മറ്റ് ഉള്ളടക്കങ്ങളോ കാണുമ്പോഴോ ആണ് അപകടം സംഭവിച്ചത്. ബാക്കിയുള്ള കേസുകൾ ഫോണിൽ സംസാരിക്കുമ്പോഴും.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ നടന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള എൻ പി എ വിശകലനം അനുസരിച്ച്, പ്രായം കുറഞ്ഞ ഡ്രൈവർമാരുടെ പങ്കാളിത്തം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. ഏകദേശം 60% കാറപകടങ്ങൾക്കും 90% സൈക്കിളപകടങ്ങൾക്കും ഇരയാക്കപ്പെട്ടവരിൽ 39 വയസ്സോ, അതിൽ താഴെയോ പ്രായമുള്ളവരാണ്.

സ്കൂളുകളിലും സോഷ്യൽ മീഡിയയിലും അവബോധം വളർത്തുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് എൻ പി എ അറിയിച്ചു. ജപ്പാനിൽ മാത്രമല്ല, ലോകം മുഴുവനും പഠനം നടത്തിയാലും ഇതേ കണ്ടെത്തൽ തന്നെയായിരിക്കും ലഭ്യമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News