Saturday, March 1, 2025

അമേരിക്ക എച്ച് ഐ വി ധനസഹായം വെട്ടിക്കുറച്ചത് ദക്ഷിണാഫ്രിക്കയുടെ ചികിത്സാപദ്ധതികളെ വെട്ടിച്ചുരുക്കാൻ നിർബന്ധിതമാക്കുന്നു

ദക്ഷിണാഫ്രിക്കയിലെ എച്ച് ഐ വി പ്രോഗ്രാമുകൾക്കുള്ള ധനസഹായം അവസാനിപ്പിക്കാനുള്ള യു എസ് ഗവൺമെന്റിന്റെ പെട്ടെന്നുള്ള തീരുമാനം രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കി. ഏകദേശം ഒൻപതു ലക്ഷം എച്ച് ഐ വി രോഗികൾക്ക് ബദൽ പിന്തുണ കണ്ടെത്താൻ പല സംഘടനകളും ശ്രമിക്കുന്നു. വിദേശസഹായ ചെലവ് കുറയ്ക്കുന്നതിനുള്ള യു എസ് ഗവൺമെന്റിന്റെ വിപുലമായ ചെലവുചുരുക്കലിന്റെ ഭാഗമാണ് ഈ നീക്കം.

ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ഡോ. ആരോൺ മൊത്‌സോഅലെഡി, ധനസഹായം വെട്ടിക്കുറച്ചതിനെ രാജ്യത്തിന്റെ മരണത്തിലേക്കു നയിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും, ജീവൻരക്ഷാ മരുന്നുകളില്ലാതെ ഒരു രോഗിയുമില്ലെന്ന് സംസ്ഥാന ധനസഹായമുള്ള ക്ലിനിക്കുകൾ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

എയ്ഡ്‌സ് റിലീഫിനായുള്ള യു എസ് പ്രസിഡന്റിന്റെ എമർജൻസി പ്ലാൻ (PEPFAR) ദക്ഷിണാഫ്രിക്കയിലെ എച്ച് ഐ വി/ എയ്ഡ്‌സ് പ്രോഗ്രാമിനുള്ള ധനസഹായത്തിന്റെ നിർണ്ണായക സ്രോതസ്സാണ്. ഇത് രാജ്യത്തിന്റെ ശ്രമങ്ങളിൽ ഏകദേശം 17% സംഭാവന ചെയ്യുന്നു. എച്ച് ഐ വി ബാധിതരായ 5.5 ദശലക്ഷത്തിലധികം ആളുകൾക്ക് ആന്റി റിട്രോവൈറൽ മരുന്നുകൾ (എ ആർ വി) ആക്‌സസ് ചെയ്യാൻ പ്രോഗ്രാം പ്രാപ്‌തമാക്കി.

ഈ വെട്ടിക്കുറവുകൾ എച്ച് ഐ വി ഭേദമാക്കാനുള്ള ഗവേഷണത്തെയും ബാധിച്ചു. ഡെസ്മണ്ട് ടുട്ടു ഹെൽത്ത് ഫൗണ്ടേഷൻ കണക്കാക്കുന്നത്, അമേരിക്കയുടെ നീക്കം അരലക്ഷത്തോളം മരണങ്ങൾക്കു കാരണമാകുമെന്നാണ്. വിദേശസഹായത്തോടുള്ള ദക്ഷിണാഫ്രിക്കയുടെ ആശ്രിതത്വം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഡോ. മൊത്‌സോഅലെഡി ഊന്നിപ്പറഞ്ഞു. എച്ച് ഐ വി പ്രോഗ്രാമുകളെ വിദേശ ഫണ്ടിംഗിൽ ആശ്രയിക്കാൻ രാജ്യം അനുവദിക്കരുതായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News