പോപ്പുലര്‍ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.എ നവാസ്, ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. ജനമഹാസഭ റാലിയുടെ സംഘാടകന്‍ എന്ന നിലയിലാണ് നവാസിനെതിരേ നടപടിയെടുത്തിരിക്കുന്നത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയയാളാണ് അന്‍സാര്‍.
ചൊവ്വാഴ്ച പുലര്‍ച്ചേയാണ് പോലീസ് ഇയാളെ ഈരാറ്റുപേട്ടയിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്. അന്‍സാറിനെ ആലപ്പുഴ സൗത്ത് പോലീസില്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തി.
ബംജ്‌റംഗ്ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലികള്‍ 21 നു നടന്നിരുന്നു. പോലീസ് നിര്‍ദേശം ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഐപിസി 283 പ്രകാരം ഇരുസംഘടനകള്‍ക്കുമെതിരേയും പോലീസ് നേരത്തേ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികളും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം.
14 വയസ് മാത്രമുള്ള കുട്ടി മറ്റൊരാളുടെ ചുമലിലിരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടി വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് യഥാര്‍ഥ ദൃശ്യങ്ങളാണെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.