Saturday, March 1, 2025

ചൈന-റഷ്യ ബന്ധം ശക്തമാകുന്നു

വെല്ലുവിളികൾക്കിടയിലും അടുത്തിടപഴകുന്ന ആത്മാർഥ സുഹൃത്തുക്കളാണ് ഇരു രാജ്യങ്ങളും എന്ന് വിശേഷിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചൈന-റഷ്യ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. റഷ്യൻ ഫെഡറേഷൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയ്ഗുമായുള്ള കൂടിക്കാഴ്ചയിൽ, ശാശ്വതമായ നല്ല അയൽബന്ധവും സമഗ്രമായ തന്ത്രപരമായ ഏകോപനത്തിന്റെയും പരസ്പര പ്രയോജനകരമായ സഹകരണത്തിന്റെയും ആവശ്യകത പ്രസിഡന്റ് ഷി ഊന്നിപ്പറഞ്ഞു.

ഷിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഒരു ടെലിഫോൺ സംഭാഷണത്തെ തുടർന്നായിരുന്നു കൂടിക്കാഴ്ച. അവിടെ അവർ ഉഭയകക്ഷിബന്ധത്തിന്റെ തന്ത്രപരമായ സ്വഭാവം വീണ്ടും സ്ഥിരീകരിക്കുകയും ബാഹ്യഘടകങ്ങൾ തങ്ങളുടെ ബന്ധത്തെ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും വികസനത്തിനും പുനരുജ്ജീവനത്തിനും സംഭാവനകൾ നൽകിക്കൊണ്ട് തന്ത്രപരമായ ഏകോപനവും പ്രായോഗിക സഹകരണവും ആഴത്തിലാക്കാൻ ഷി ഇരുരാജ്യങ്ങളോടും അഭ്യർഥിച്ചു. അന്താരാഷ്ട്ര, പ്രാദേശിക കാര്യങ്ങളിൽ ഏകോപനം ശക്തിപ്പെടുത്താനും ബ്രിക്‌സ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളെ സ്വാധീനിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

യുക്രൈൻ യുദ്ധത്തിൽ സമാധാനചർച്ചകൾ സുഗമമാക്കുന്നതിനും രാഷ്ട്രീയപരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയുടെ പിന്തുണ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News