ഫാ. ജോൺ കർവാല്ലൊയെ രാജസ്ഥാനിലെ അജ്മീർ രൂപതയുടെ പുതിയ മെത്രാനായി മാർപാപ്പ നാമനിർദേശം ചെയ്തു. റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ശനിയാഴ്ചയാണ് ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
1924 ജൂൺ ഒന്നിന് ബിഷപ്പ് പയസ് തോമസ് ഡിസൂസ രൂപതാഭരണത്തിൽ നിന്നു വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് പുതിയ നിയമനം. 1969 ഏപ്രിൽ 10 ന് കർണ്ണാർടകയിലെ ഉഡുപ്പി രൂപതാതിർത്തിക്കുള്ളിൽപെട്ട മർഗോളിയിലാണ് നിയുക്ത മെത്രാൻ ജോൺ കർവാല്ലൊയുടെ ജനനം. സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം 1996 മെയ് 13 ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കോട്ട എന്ന സ്ഥലത്ത് വി. പൗലോസിന്റെ ഇടവകയിൽ സഹവികാരി, ലദ്പുരയിൽ ഇടവക വികാരി, അജ്മീർ രൂപതാ സാമൂഹ്യസേവന വിഭാഗത്തിന്റെ മേധാവി, തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള നിയുക്ത മെത്രാൻ കർവാല്ലൊ സെൻറ് പോൾസ് മാധ്യമ വിദ്യാലയത്തിന്റെ ചുമതല വഹിച്ചുവരവെയാണ് രൂപതാഭരണ സാരഥിയായി നിയുക്തനായിരിക്കുന്നത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്