ചോക്ലേറ്റ് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ഗവേഷണം വലിയ തോതിൽ അനിശ്ചിതത്വത്തിലാണ്. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനുള്ള കൂടിയ സാധ്യത ഡാർക്ക് ചോക്ലേറ്റിനോ, കൊക്കോ സത്തിനോ മാത്രമേ ബാധകമാകൂ എന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും, മിതമായ അളവിൽ ചോക്ലേറ്റ് ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും വിദഗ്ധർ പറയുന്നു.
നൂറുകണക്കിനു വർഷങ്ങളായി ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനായി ആളുകൾ ചോക്ലേറ്റ് കഴിച്ചുവരുന്നു. ഹൃദയാരോഗ്യത്തിൽ ചോക്ലേറ്റിന്റെ സ്വാധീനം മനസ്സിലാക്കാനുള്ള അന്വേഷണം ഈ വിഷയത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തിലേക്കു നയിച്ചിട്ടുണ്ട്. എന്നാൽ ചിലതരം ചോക്ലേറ്റുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവ ചെറിയ അക്ഷരങ്ങളിലാണ് അച്ചടിച്ചിരിക്കുന്നത്. കാരണം അത് അത്രമേൽ പ്രധാനപ്പെട്ടതാണ് എന്നതാണ്.
ചോക്ലേറ്റിലെ പ്രധാന ഘടകം, കൊക്കോ മരങ്ങളിൽ നിന്നുള്ള വിത്തുകളാണ്. കൊക്കോ ബീൻസ് എന്നും അറിയപ്പെടുന്ന ഈ വിത്തുകളിൽ ഫ്ലേവനോൾസ് എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത കുറയ്ക്കുന്ന ഒരുതരം പോളിഫെനോൾ ആണ്. ഇതാണ് യഥാർഥത്തിൽ ഹൃദയാരോഗ്യത്തിന് അനുയോജ്യം. കുറഞ്ഞത് 70% കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റാണ് നിലവിൽ ആരോഗ്യകാര്യത്തിനായി നാം കഴിക്കേണ്ടത്.
2024 ജനുവരിയിൽ നടത്തിയ മറ്റൊരു പഠനം, യൂറോപ്യൻ വംശജരായ ആളുകൾക്ക് ഡാർക്ക് ചോക്ലേറ്റ് ഉയർന്ന രക്തസമ്മർദത്തിനും സിരകളിൽ രക്തം കട്ടപിടിക്കുമ്പോൾ ഉണ്ടാകുന്ന വെനസ് ത്രോംബോബോളിസത്തിനും സാധ്യത കുറയ്ക്കുമെന്നു സൂചിപ്പിക്കുന്നു. ജൂണിൽ നടത്തിയ ഒരു ഗവേഷണ വിശകലനത്തിൽ, കുറഞ്ഞത് ഒരു മാസമെങ്കിലും ഡാർക്ക് ചോക്ലേറ്റ് കഴിക്കുകയോ, കൊക്കോ കാപ്സ്യൂളുകൾ കഴിക്കുകയോ ചെയ്യുന്നത് രക്തസമ്മർദം (കൊളസ്ട്രോളും ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസും) കുറയ്ക്കുമെന്നു കണ്ടെത്തി. എന്നാൽ എല്ലാ ഗവേഷണ കണ്ടെത്തലുകളും പോസിറ്റീവ് ആയിരുന്നില്ല. ഉദാഹരണത്തിന്, കൊക്കോ സത്ത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നില്ലെന്ന് COSMOS കണ്ടെത്തി. മാത്രമല്ല, പക്ഷാഘാതം, ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ എന്നിവ ഉൾപ്പെടെ ഹൃദയസംബന്ധമായ മറ്റ് പത്തു പ്രശ്‌നങ്ങൾക്കുള്ള സാധ്യതയും ചോക്ലേറ്റ് കുറയ്ക്കുന്നില്ലെന്ന് ജനുവരിയിലെ പഠനം വെളിപ്പെടുത്തി.
ഹൃദയാരോഗ്യവും കൊക്കോ സപ്ലിമെന്റുകളും അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, മറ്റുതരത്തിലുള്ള ചോക്ലേറ്റുകളുടെ ഫലങ്ങൾ വളരെ കുറച്ചുമാത്രമേ പഠിച്ചിട്ടുള്ളൂ. നിർമ്മാണസമയത്ത് ഫെർമെന്റേഷൻ അല്ലെങ്കിൽ വറുക്കൽ, കൊക്കോയിലെ ഫ്ലേവനോളുകളുടെ ആകെ അളവ് പത്തിരട്ടിയിലധികം കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തി. തൽഫലമായി, (സംസ്കരിച്ച ചോക്ലേറ്റ് മിഠായി) കൊക്കോ അതിന്റെ സംസ്കരിക്കാത്ത രൂപത്തിൽ നൽകുന്ന അതേ ഹൃദയാരോഗ്യകരമായ ഗുണങ്ങൾ നൽകുന്നില്ല. കൂടാതെ, ചോക്ലേറ്റ് മിഠായികളിൽ – അത് ഇരുണ്ടതായാലും പാലായാലും വെള്ളയായാലും – പഞ്ചസാര, കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അമിതമായി കഴിച്ചാൽ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും.
ഡാർക്ക് ചോക്ലേറ്റ് ‘എല്ലാത്തിനും പരിഹാരമല്ല’ എന്നുമാത്രമല്ല, ഹൃദയസംബന്ധമായ സിസ്റ്റത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണങ്ങൾ, കഠിനമായ വ്യായാമം, ശരിയായ ഉറക്കം എന്നിവയിലൂടെയാണ് ഹൃദയാരോഗ്യം കൈവരിക്കാൻ കഴിയുക. എങ്കിലും ചോക്ലേറ്റ് കഴിക്കുന്നതിന് ഇതൊന്നുമല്ല കാരണം എന്നതാണ് രസകരമായ കാര്യം. നമ്മൾ ചോക്ലേറ്റുകൾ ആസ്വദിക്കുന്നത് അവയ്ക്ക് രുചിയുള്ളതുകൊണ്ടാണ്; അല്ലാതെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാനല്ല.