മനുഷ്യന്റെ എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് അറ്റ്‌ലാന്റിക് പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിച്ച് അത്യാവശ്യ ഷിപ്പിംങ് റൂട്ട് സൃഷ്ടിക്കുന്ന പനാമ കനാല്‍. പനാമ കനാലിലെ രണ്ട് പ്രധാന തുറമുഖങ്ങളിലെ ഓഹരികളില്‍ ഭൂരിഭാഗവും വില്‍ക്കാന്‍ സമ്മതിച്ച് ഹോങ്കോംഗ് ശതകോടീശ്വരന്‍. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഓഹരികള്‍ യു എസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക് റോക്കിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് വില്‍ക്കാന്‍ പോകുന്നത്.
കനാല്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്നും അതിനാല്‍തന്നെ പ്രധാന ഷിപ്പിങ് റൂട്ടിന്റെ നിയന്ത്രണം യു എസ് ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞതനുസരിച്ചാണ് ഈ തീരുമാനം. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് ഭീമനായ സി കെ ഹച്ചിസണ്‍ ഹോള്‍ഡിംഗ്‌സ് ഏകദേശം 22.8 ബില്യണ്‍ ഡോളറിനാണ് ഇടപാട് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഹോങ്കോംഗിലെ കോടീശ്വരനായ ലി കാ-ഷിംഗ് സ്ഥാപിച്ചതാണ് സികെ ഹച്ചിസണ്‍. എന്നാല്‍ ഇത് ചൈനീസ് ഉടമസ്ഥതയില്‍ ഉള്ളതല്ല. പക്ഷെ ഇതിന്റെ അടിസ്ഥാനം ചൈനീസ് സാമ്പത്തിക നിയമങ്ങള്‍ക്കു കീഴിലുള്ളതാണ്. 1997 മുതലാണ് ഈ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ട് കനാല്‍ ടെര്‍മിനലുകള്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളിലായി 43 തുറമുഖങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്. കാറുകളും പ്രകൃതിവാതകവും മറ്റു ചരക്കുകളും സൈനിക കപ്പലുകള്‍ ഉള്‍പ്പെടെ നിരവധി കണ്ടെയ്‌നര്‍ ഉള്‍ക്കൊള്ളുന്ന 14,000 കപ്പലുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്.