Monday, May 19, 2025

യുക്രൈനുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി യു എസ്

യുക്രൈനുള്ള സൈനികസഹായം പിന്‍വലിച്ചതിനു പിന്നാലെ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി യു എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യുക്രൈനുമായുള്ള യു എസ് ബന്ധത്തിന്റെ ഭാവിതന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ട്രംപ് ഭരണകൂടം താല്‍ക്കാലികമായി എല്ലാം നിർത്തിവയ്ക്കുകയാണെന്നും അവലോകനം ചെയ്യുകയാണെന്നുമാണ് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാള്‍ട്ട്‌സ് മറുപടി പറഞ്ഞത്.

2022 മുതല്‍ റഷ്യയുടെ കടന്നുകയറ്റം മുതലാണ് യുക്രൈനുമായി യു എസ് രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. എന്നാലിപ്പോള്‍ താല്‍ക്കാലികമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍ നിർത്തലാക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എന്നെന്നേക്കുമായി നിര്‍ത്തലാക്കുമോ എന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ആഴ്ച യു എസ് പ്രസിഡന്റ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനുശേഷമാണ് ട്രംപിന്റെ ഈ തീരുമാനങ്ങള്‍. വാഗ്വാദത്തിനുശേഷം ധാതുകരാറില്‍ ഒപ്പുവയ്ക്കാതെ സെലന്‍സ്‌കി ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. പിന്നീട് ട്രംപ് സൈനികസഹായം പിന്‍വലിച്ച് എത്തിയതോടെ ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കിയും എത്തിയിരുന്നു.

Latest News