Thursday, March 6, 2025

യുദ്ധമാണ് ഉദ്ദേശമെങ്കിൽ തയ്യാറെന്ന് യു എസിനോട് ചൈന

പ്രസിഡന്റ് ട്രംപ് നടപ്പിലാക്കിയ ഉൽപന്നങ്ങളുടെ അധിക തീരുവയോട് ചൈന ഉടൻതന്നെ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ യുദ്ധത്തെ നേരിടാനും തയ്യാറാണെന്ന് യു എസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചൈന. എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും അധിക തീരുവ ചുമത്തിയതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളുടെ യുദ്ധത്തിലേക്ക് അടുക്കുന്ന സൂചനകളാണ് കണ്ടിരുന്നത്. ഇതിനിടെയാണ് ചൈനയുടെ ഈ പ്രതികരണം.

‘യു എസ് ആഗ്രഹിക്കുന്നത് ഒരു താരിഫ് യുദ്ധമോ, വ്യാപാരയുദ്ധമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും അവസാനംവരെ പോരാടാൻ തയ്യാറാണെന്ന്’ ചൈന അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ എക്‌സിലൂടെയാണ് പ്രതികരണം. ‘വിരട്ടിയാൽ തങ്ങൾ ഭയപ്പെടില്ലെന്നും ഭീഷണി വിലപ്പോകില്ലെന്നും സമ്മർദമോ, ബലപ്രയോഗമോ, ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ലെന്നും’ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫെന്റനൈൽ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കയറ്റുമതി തടയുന്നതിൽ ചൈന പരാജയപ്പെട്ടു എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഫെന്റനൈൽ പ്രശ്‌നം ചൈനീസ് ഇറക്കുമതിക്ക് യു എസ് താരിഫ് ഉയർത്താനുള്ള ഒരു ഒഴിവുകഴിവ് മാത്രമാണെന്ന് ചൈീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News