ബുധനാഴ്ച വാഷിംഗ്ടണിലേക്കുള്ള പ്രത്യേക സന്ദർശനത്തിനിടെ മോചിതരായ ആറ് ബന്ദികൾ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹാക്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ദി ഹോസ്റ്റേജസ് ഫാമിലീസ് ഫോറവും ഹോസ്റ്റേജ് എയ്ഡും സംഘടിപ്പിച്ച പ്രതിനിധിസംഘത്തിൽ ഡോറോൺ സ്റ്റെയിൻബ്രെച്ചർ, എലി ഷറാബി, നാമ ലെവി, ഇയർ ഹോൺ, ഒമർ ഷെം ടോവ്, കീത്ത്, അവീവ സീഗൽ എന്നിവരാണ്
ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരെല്ലാം ഏറ്റവും പുതിയ ഗാസ കരാറിന്റെ ആദ്യഘട്ടത്തിൽ മോചിക്കപ്പെട്ടവരാണ്.
ബന്ദികളെ മോചിപ്പിക്കാൻ ട്രംപ് ഭരണകൂടം കാണിച്ച പ്രതിബദ്ധതയ്ക്ക് സംഘം നന്ദിപറഞ്ഞു. തടവിലായത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചതിനോടൊപ്പം, എല്ലാ ബന്ദികളെയും ഉടൻ തിരിച്ചയക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.