പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സമയത്ത് ഉണ്ടായിരുന്നവയില് ശേഷിക്കുന്ന രാസായുധങ്ങളെല്ലാം നശിപ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ച് സിറിയന്‍ വിദേശകാര്യ മന്ത്രാലയം. ‘അവശേഷിക്കുന്നതെല്ലാം അവസാനിപ്പിക്കുക, ഇരകള്‍ക്ക് നീതി ലഭ്യമാക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക എന്നതില്‍ ഉറച്ചുനില്‍ക്കുന്നു’ എന്നാണ് ഹേഗിലെ രാസായുധ നിരോധനസംഘടനയുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസദ് അല്‍- ഷിബാനി പറഞ്ഞത്. സിറിയയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
14 വര്‍ഷത്തോളം ആഭ്യന്തരയുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അസദ് സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും ഡസന്‍കണക്കിന് രാസായുധ ആക്രമണങ്ങള്‍ നടത്തിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. തന്റെ സൈന്യം റോക്കറ്റുകള്‍ തൊടുത്തുവെന്ന് അസദ് നിഷേധിച്ചെങ്കിലും രാസായുധ കണ്‍വെന്‍ഷനില്‍ ഒപ്പിടാനും രാസായുധ ശേഖരം നശിപ്പിക്കാനുമുള്ള സിറിയയുടെ പ്രഖ്യാപനത്തോട് അദ്ദേഹം സമ്മതം അറിയിച്ചു.