യു എസ് – യുക്രൈൻ ചര്‍ച്ചകള്‍ അടുത്തയാഴ്ച സൗദി അറേബ്യയില്‍ നടക്കുമെന്നും അതൊരു അര്‍ഥവത്തായ കൂടിക്കാഴ്ചയായിരിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് വോളോഡിമിര്‍ സെലെന്‍സ്കി. വേഗത്തിലും നിലനില്ക്കുന്നതുമായ സമാധാനം കൈവരിക്കാന്‍ കീവ് പ്രവര്‍ത്തിക്കുകയാണ്. ഗള്‍ഫ് രാജ്യത്തായിരിക്കും ചര്‍ച്ചകളെങ്കിലും അതില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സംശയമാണെന്നും അദ്ദേഹം നേതാവ് പറഞ്ഞു.
റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിന്റെ ഒരു ചട്ടക്കൂടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അമേരിക്കന്‍സംഘം ആഗ്രഹിക്കുന്നുവെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപും സെലെന്‍സ്കിയും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ ഫലമായി പല തീരുമാനങ്ങളിലേക്കാണ് ട്രംപ് എത്തിച്ചേര്‍ന്നത്.
ട്രംപ് യുക്രൈനുള്ള സൈനികസഹായം പിന്‍വലിക്കുകയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത് അടക്കം നിർത്താനും തീരുമാനിച്ചത് വൈറ്റ് ഹൗസിലുണ്ടായ വാഗ്വാദത്തിനുശേഷമാണ്. എന്നാല്‍, ഇതോടെ സെലെന്‍സ്കി ട്രംപിനോട് ഖേദം പ്രകടിപ്പിക്കുകയും യു എസുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.