Monday, March 10, 2025

കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വെറുതെവിടില്ലെന്ന് സിറിയൻ നേതാവ്

സിറിയയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ച മരണങ്ങൾക്ക് ഉത്തരവാദികളായവരെ വെറുതെവിടില്ലെന്ന് അറിയിച്ച് സിറിയൻ നേതാവ്. കഴിഞ്ഞ ദിവസമായിരുന്നു സിറിയയുടെ മുൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇതിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനെതിരെയാണ് അഹ്മദ് അൽ ഷറ രംഗത്തു വന്നിരിക്കുന്നത്.

അലവൈറ്റ് മതന്യൂനപക്ഷത്തിൽ നിന്നുള്ള നിരവധിപേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ സിറിയൻ പൗരന്മാരെ ദ്രോഹിക്കുന്നതിൽ ഉൾപ്പെട്ട എല്ലാവരെയും ഉത്തരവാദികളാക്കുമെന്നാണ് സിറിയൻ നേതാവിന്റെ പ്രതിജ്ഞ. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും പടിഞ്ഞാറൻ തീരത്ത് നടന്ന കൂട്ടകൊലയിൽ സാധാരണക്കാരായ 830 പേരാണ് കൊല്ലപ്പെട്ടതെന്ന് യു കെ ആസ്ഥാനമായ ഏജൻസിയിലെ നിരീക്ഷകൻ പറഞ്ഞു. കഴിഞ്ഞ വർഷം അസദിനെ പുറത്താക്കിയതിനുശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

ഈ പോരാട്ടത്തിൽ 231 സുരക്ഷാസേനാംഗങ്ങളും 250 അസാദ് അനുകൂല പോരാളികളും കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ പോരാട്ടത്തിൽ 231 സുരക്ഷാസേനാംഗങ്ങളും 250 അസദ് അനുകൂല പോരാളികളും കൊല്ലപ്പെട്ടു. സിറിയൻ ഒബ്സർവേറ്ററി ഫോർ റൈറ്റ്സ് പുറത്തുവിട്ട കണക്കുകൾപ്രകാരം ആകെ മരണസംഖ്യ 1,311 ആയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News