കോംഗോയുമായുള്ള നിർണ്ണായക ധാതുപങ്കാളിത്തത്തെക്കുറിച്ചു പരിശോധിക്കാൻ യു എസ് തയ്യാറാണെന്ന് അറിയിച്ച് സ്റ്റോറ്റ് ഡിപ്പാർട്ട്മെന്റ്. കോംഗോ സെനറ്റർ യു എസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ധാതുക്കൾക്കായുള്ള സുരക്ഷാകരാർ അവതരിപ്പിച്ച ശേഷമാണ് യു എസിന്റെ ഈ പ്രസ്താവന. കൊബാൾട്ട്, ലിഥിയം, യുറേനിയം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. എന്നിരുന്നാലും കിഴക്കൻ ഡി ആർ സി യിലെ ധാതുസമ്പന്നമായ പല പ്രദേശങ്ങളും ഇപ്പോൾ എം 23 വിമതഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.
ഈ മേഖലയിലെ പങ്കാളിത്തത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യു എസ് തയ്യാറാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ലോകത്തിലെതന്നെ നിർണ്ണായക ധാതുക്കൾ കോംഗോയുടെ കൈവശമുണ്ട്. കോംഗോളിയൻ സായുധസേനയെ പരിശീലിപ്പിക്കുന്നതിലും സജ്ജീകരിക്കുന്നതിലും യു എസ് പിന്തുണയ്ക്കു പകരമായി അമേരിക്കൻ കമ്പനികൾക്ക് ഖനന അവകാശങ്ങൾ നൽകാമെന്ന് കോംഗോളിയൻ സെനറ്റർ പിയറി കാണ്ടി കലംബായ് യു എസ് സ്റ്റോറ്റ് സെക്രട്ടറി മാർക്കോ പറയുന്നു.
കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രെ വാമേസോ ഈ മാസം ആദ്യം ഒരു പങ്കാളിത്ത ചർച്ചയ്ക്കായി വാഷിംഗ്ടണിലേക്കു പോയതായി ചില വൃത്തങ്ങൾ പറയുന്നു. എന്നാൽ ആഫ്രിക്കൻ രാഷ്ട്രമായ ഈ ഖനനമേഖലയിലെ ചൈനയുടെ ആധിപത്യത്തെ ചെറുക്കാനുള്ള അവസരമായും യു എസ് ഇതിനെ കാണുന്നു എന്നും ഈ നീക്കത്തെക്കുറിച്ചു പറയുന്നുണ്ട്.