കഴിഞ്ഞ വർഷം ജൂൺ മുതലാണ് നാസ ബഹിരാകാശ യാത്രികയായ ഇന്ത്യൻ വംശജ സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയത്. അന്നുമുതൽ അവർ അതിശയകരമായ ചില പരീക്ഷണങ്ങൾ നടത്തുകയും 900 മണിക്കൂറിലധികം ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ 59 കാരിയായ സുനിത വില്യംസ് ഇപ്പോൾ 600 ദിവസങ്ങളായി അവിടെ അകപ്പെട്ടിട്ട്. അവിടെ അവർ സമയം ചിലവഴിക്കുന്നത് ചില പ്രത്യേക പ്രവർത്തികളിലൂടെയാണ്. ഇവർ 62 മണിക്കൂറും ഒൻപതു മിനിറ്റും ബഹിരാകാശ നടത്തം ചെയ്ത് സമയം ചിലവഴിച്ചു.
സുനിത വില്യംസും സഹ ബഹിരാകാശ യാത്രികനായ ബാരി വിൽമോറും ഒരുമിച്ചാണ് ബഹിരാകാശ നിലയത്തിലുള്ളത്. ഇവർ സഞ്ചരിച്ച സ്റ്റൈർലൈനർ ബഹിരാകാശ പേടകത്തിന് തിരിച്ചിറങ്ങുന്നതിന് കാലതാമസം നേരിടുകയും ബഹിരാകാശ അവശിഷ്ട ഭീഷണി, ഹീലിയം ചോർച്ച, മറ്റു സാങ്കേതിക തകരാറുകൾ തുടങ്ങി നിരവധി ഭീഷണികൾ നേരിടേണ്ടിവന്നു. അടുത്തുതന്നെ സംഘം നാട്ടിലേക്ക് തിരികെയെത്താനുള്ള സാധ്യതകളുണ്ട്.