Wednesday, March 12, 2025

കഴിഞ്ഞ വർഷം വായു ​ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചത് ഈ ഏഴു രാജ്യങ്ങൾ മാത്രം

കഴിഞ്ഞ വർഷത്തെ ലോകാരോ​ഗ്യ സംഘടന (WHO)യുടെ വായു ​ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച ഏഴു രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ​ഹാമാസ്, ബാർബഡോസ്, ​ഗ്രെനഡ, എസ്റ്റേണിയ, ഐസ്ലാൻഡ് എന്നിവയാണ് ​ഗ്രേഡ് നേടിയ രാജ്യങ്ങൾ. സ്വിസ് വായു ​ഗുണനിലവാര നിരീക്ഷണ സ്ഥാപനമായ ഐ ക്യു എയർ തയ്യാറാക്കിയ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഐ ക്യു എയർ തയ്യാറാക്കിയ കണക്കുകൾ പ്രകാരം, 2024 ൽ ഏറ്റവും മലിനമായ രാജ്യം ചാഡും ബാം​ഗ്ലാദേശുമായിരുന്നു. ഇവിടങ്ങളിൽ ശരാശരി പുകമഞ്ഞിന്റെ അളവ് ലോകാരോഗ്യ സംഘടനയുടെ മാർ​​​​​ഗനിർദേശങ്ങളെക്കാൾ 15 മടങ്ങ് കൂടുതലായിരുന്നു. മലിനവായുവിന്റെ ഉദ്ഭവത്തിലുള്ള മറ്റു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ചാഡിനും ബം​ഗ്ലാ​ദേശിനുമൊപ്പം പാക്കിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോ​ഗോയും ലിസ്റ്റിലുണ്ട്.

ഡോക്ടർമാർ പറയുന്നതനുസരിച്ച്, മലിനകരമായ വായു ആരോ​ഗ്യത്തിനുതന്നെ ഹാനീകരമാണ്. എന്നാൽ ലോകാരോ​ഗ്യ സംഘടനയുടെ മാർ​​ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന രക്തസമ്മർദമാണ് ശരീരത്തിന്  ഏറ്റവും അപകടമെങ്കിൽ, അപകരമായ മറ്റൊരു കാര്യം മോശം വായു ആണെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News