Wednesday, March 12, 2025

യു എസ് വിദേശസഹായം മരവിപ്പിച്ചതോടെ കെനിയയിൽ എച്ച് ഐ വി രോ​ഗികൾ ആശങ്കയിൽ

കെനിയയിൽ എച്ച് ഐ വി രോ​ഗികൾ ആശങ്കയിൽ. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയയിൽ ആണ് എച്ച് ഐ വി മരുന്നുകൾ ശേഖരിക്കുന്ന ഹെൽ‌ത്ത് ക്ലിനിക്ക് ആലീസ് ഒക്വിറിയ സ്ഥിതിചെയ്യുന്നത്. എന്നാൽ യു എസ് സർക്കാർ വിദേശസഹായം മരവിപ്പിച്ചതിനുശേഷം, ഒരു മാസത്തെ റീഫോളുകൾക്ക് ആന്റി റിട്രോവൈറൽ മരുന്നുകളുടെ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഇത് എച്ച് ഐ വി രോ​ഗികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇവിടുത്ത വെയർ ഹൗസിലേക്ക് ജീവൻ രക്ഷിക്കുന്ന ദശലക്ഷക്കണക്കിന് ഡോസുകൾ എത്താറുണ്ട്. വെയർഹൗസിൽനിന്ന് അരമണിക്കൂർ ഡ്രൈവ് ചെയ്താൽ ക്ലിനിക്കിലേക്ക് എത്താവുന്നതാണ്. യു എസ് ധനസഹായമില്ലാതെ കെനിയയിലേക്ക് യു എസ് സർക്കാർ സംഭാവന ചെയ്യുന്ന എല്ലാ എച്ച് ഐ വി മരുന്നുകളും ലഭ്യമാകുന്നത് നിലയ്ക്കും; ഇതോടെ വിതരണവും നിലയ്ക്കും. ഇത് എച്ച് ഐ വി മരുന്നുകളുടെ കാര്യത്തിൽ മാത്രമല്ല, മറ്റുചില മരുന്നുകളുടെ വിതരണവും സ്തംഭിക്കും എന്നാണ് കെനിയയിലെ ഒരു മുൻ യു എസ് എ ഐ ഡി ഉദ്യോ​ഗസ്ഥനും ആരോ​ഗ്യ ഉദ്യോ​ഗസ്ഥനും പറയുന്നത്.

ജനുവരി 20 ന് അധികാരമേറ്റശേഷം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തെ വിദേശസഹായം മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. എച്ച് ഐ വി യെയും മറ്റു രോഗങ്ങളെയും ചെറുക്കുന്നതിനുള്ള മെഡിക്കൽ ഉൽപന്നങ്ങളുടെ ആഗോള വിതരണശൃംഖലയെയും ഈ ഉത്തരവ് ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News