Friday, January 31, 2025

യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി

യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ വിഡിയോ ലിങ്കിലൂടെ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. യുക്രെയ്‌നില്‍ എന്താണ് സംഭവിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മനസ്സിലാക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും സെലന്‍സ്‌കി പറയുന്നു.

‘ഞങ്ങളുടെ ഭൂമി വിട്ടുകൊടുത്ത് ഒരു ഒത്തുതീര്‍പ്പിനും യുക്രെയ്ന്‍ തയാറല്ല. പോരാടുന്നത് ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ്’. എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്രത്തിന്റെ ഭാഗമായി ആദ്യം റഷ്യ സംസാരിക്കാനുള്ള താതപര്യം കാണിക്കട്ടെയെന്നും സ്വന്തം സേനയെ പിന്‍വലിച്ച് യുദ്ധം ആരംഭിക്കുന്നതിനd മുമ്പുള്ള അവസ്ഥയിലേയ്ക്ക് തിരികെയെത്തട്ടെയെന്നും സെലന്‍സ്‌കി പറഞ്ഞു.

 

 

 

 

Latest News