Monday, March 17, 2025

നിക്കരാഗ്വൻ ഭരണകൂട ക്രൂരത തുടരുന്നു: വൈദികരുടെമേലുള്ള നിരീക്ഷണം കർശനമാക്കി

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയെയും മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളെയും പീഡിപ്പിക്കുന്നത് തുടരുകയാണ്. വൈദികരെ നിരീക്ഷിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, വൈദികരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും ഭരണകൂടം നിയന്ത്രിക്കുന്നു.

“നിക്കരാഗ്വയിൽ തുടരുന്ന പുരോഹിതന്മാർ നടത്തുന്ന മതപ്രസംഗങ്ങൾ പൂർണ്ണമായും ദൈവശാസ്ത്രപരമായിരിക്കണം. സഭയുടെ സാമൂഹിക സിദ്ധാന്തവുമായോ, സാമൂഹിക വിമർശനവുമായോ ബന്ധപ്പെട്ട വിഷയങ്ങൾ അവർക്ക് അഭിസംബോധന ചെയ്യാൻ കഴിയില്ല. വിദേശത്തുള്ള ബിഷപ്പുമാരുമായും പുരോഹിതന്മാരുമായും പത്രപ്രവർത്തകരുമായും ആശയവിനിമയം നടത്തുന്നുണ്ടോ എന്നറിയാൻ അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കാനും പോലീസ് ഉദ്യോഗസ്ഥർ വൈദികരെ പതിവായി സന്ദർശിക്കാറുണ്ട്” – നിക്കരാഗ്വൻ പത്രമായ ‘മൊസൈക്കോ സി എസ് ഐ’ ചൂണ്ടിക്കാണിക്കുന്നു.

222 മതസ്വാതന്ത്ര്യ ലംഘനങ്ങൾ

ജനുവരിയിൽ മൊസൈക്കോ സി എസ് ഐ അവതരിപ്പിച്ച റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോർട്ട് അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സി എസ് ഡബ്ല്യു) മാർച്ചിൽ പ്രസിദ്ധീകരിച്ചു. പൊലീസിന് ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുക, അവരുടെ ആസൂത്രണത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുക, സർക്കാർ അനുമതിയില്ലാതെ അവരുടെ മുനിസിപ്പാലിറ്റി വിട്ടുപോകുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങി, മതനേതാക്കൾക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ ‘മുൻകരുതൽ നടപടികൾ’ ഇതിൽ വിവരിക്കുന്നു.

മതപരമായ പരിപാടികളിലും മാർച്ചുകളുടെ നിരോധനത്തെയും പ്രകടവും രഹസ്യവുമായ സർക്കാർ നിരീക്ഷണത്തെയും റിപ്പോർട്ട് അപലപിക്കുന്നു. 2024 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 222 മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടന്നതായി രേഖ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News