Tuesday, March 18, 2025

കഴിഞ്ഞ ആഴ്ച റഷ്യ യുക്രൈനെതിരെ ആയിരത്തിലധികം ഡ്രോണുകളും ഗ്ലൈഡ് ബോംബുകളും വിക്ഷേപിച്ചു: സെലെൻസ്‌കി

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ ഫെഡറേഷൻ യുക്രൈനെതിരെ 1,020 ലധികം ആക്രമണ ഡ്രോണുകളും 1,360 ഗ്ലൈഡ് ബോംബുകളും പത്തിലധികം മിസൈലുകളും ഉപയോ​ഗിച്ചതായി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഈ ആഴ്ച നമ്മുടെ നഗരങ്ങളിലും സമൂഹങ്ങളിലും നൂറുകണക്കിന് ആക്രമണങ്ങൾ നടന്നു. ചെർണിഹിവ്, കെർസൺ, ഡൊണെറ്റ്‌സ്ക്, ഖാർകിവ്, ഡിനിപ്രോ, ഒഡെസ, പോൾട്ടാവ, കൈവ്, മൈക്കോലൈവ്, സപോരിജിയ, സുമി മേഖലകളിലാണ് ആക്രമണം നടന്നത്” എന്നാണ് സെലെൻസ്കി പറഞ്ഞത്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ രീതിയിൽ പെരുമാറരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അതുകൊണ്ട് റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ നിർബന്ധിതരാകാൻ നാം സംയുക്തമായി സമ്മർദം ചെലുത്തേണ്ടതുണ്ട്. ഉപരോധങ്ങൾ നിലനിർത്തുക മാത്രമല്ല, തുടർച്ചയായി ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുൾപ്പെടെ നിർണ്ണായക നടപടികൾ ആവശ്യമാണ്. യുയുക്രൈൻ, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ ലോകത്തിലെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും സമാധാനം ഉറപ്പാക്കുന്നതിന് ഒരുമിച്ചുനിൽക്കണമെന്നും” – സെലെൻസ്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News