ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് തിരികെയെത്തിയത് ഇന്നലെയാണ്. ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് എത്തിയതിനു ശേഷമുള്ള അവരുടെ സാധാരണ ജീവിതത്തെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നു. അവർക്ക് അസുഖം വരാനുള്ള സാധ്യത വരെ എല്ലാവരും ചർച്ച ചെയ്തിരുന്നു. എന്നിരുന്നാലും ഭൂമിയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് ഇപ്പോൾ ജനങ്ങൾ ആഘോഷിക്കുകയാണ് .
സോഷ്യൽ മീഡിയയിൽ വില്യംസിന്റെ മണിക്കൂറുകൾ നീണ്ട മടക്കയാത്രയെ ആഘോഷിക്കുന്ന ഇന്ത്യക്കാർ അവരുടെ പ്രതികരണങ്ങളും രസകരമായ മീമുകളും കൊണ്ട് നിറയ്ക്കുകയാണ്. ഓൺലൈൻ പ്രതികരണങ്ങളിലേക്കും രസകരമായ മീമുകളിലേക്കും തിരിച്ചുവരുമ്പോൾ ഏറ്റവും വൈറലായ മീമുകളിൽ ചിലത് ഇങ്ങനെയാണ്.
“ഭൂമിയിൽ ഇറങ്ങിയതിനുശേഷം സുനിത വില്യംസിനു ലഭിച്ച ആദ്യത്തെ കോൾ ബജാജ് ഫിനാൻസിൽ നിന്നാണെന്നും ബജാജ് ഫിനാൻസിന്റെ വ്യക്തിഗത വായ്പ അവർക്ക് മുൻകൂറായി ലഭിച്ചു” എന്നുമാണ് ഒരു ഉപയോക്താവ് കുറിച്ചത്.
“ഇനി കോളുകൾ എടുക്കാൻ സുനിത വില്യംസ് എപ്പോഴും തയ്യാറായിരിക്കും” എന്നാണ് മറ്റൊരാൾ കുറിച്ചത്.
“അക്ഷയ് കുമാർ #സുനിതവില്യംസിന്റെ ജീവചരിത്രത്തിനായി തയ്യാറെടുക്കാൻ തുടങ്ങി” എന്ന് മറ്റൊരാൾ കുറിച്ചു.
ഇങ്ങനെ പലതരത്തിലുള്ള മീമുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.