ഭക്ഷണം കഴിക്കൽ, സാമൂഹിക ഇടപെടലുകൾ, വീട്ടിലെ ജോലികൾ തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ കുട്ടികൾ ഉയർന്ന തോതിലുള്ള സന്തോഷം കൊണ്ടുവരുന്നു എന്ന് വ്യക്തമാക്കി അമേരിക്കയിലെ സർവേ ഫലങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസിലെ ഗവേഷകനായ കെൻ ബുർച്ച്ഫീൽ മാർച്ച് 27 നു പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. “കുട്ടികളുള്ളപ്പോൾ ദൈനംദിന കാര്യങ്ങൾ കൂടുതൽ ആസ്വാദ്യകരമാണ്” എന്നാണ് അമേരിക്കൻ ടൈം യൂസ് സർവേയിലെ (ATUS) ഡാറ്റ വ്യക്തമാക്കുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ 48% ആളുകളും കുട്ടികളോടൊപ്പം ദൈനംദിന കാര്യങ്ങളിൽ പങ്കാളികളാകുമ്പോൾ അവരുടെ സന്തോഷം വർധിക്കുന്നുവെന്ന് രേഖപ്പെടുത്തി. 2013 ൽ ‘ടൈം’ മാസികയിൽ ‘കുട്ടികളില്ലാത്ത ജീവിതം’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്ന കാര്യങ്ങൾക്ക് തികച്ചും വിപരീതഫലമാണ് കുട്ടികളോടൊപ്പം ദൈനംദിന കാര്യത്തിൽ പങ്കാളികളാകുമ്പോൾ ലഭിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.