അതിർത്തിക്കടുത്തുള്ള യുക്രേനിയൻ പട്ടണങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ ബെൽഗൊറോഡ് മേഖലയിൽ യുക്രേനിയൻ സൈന്യം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ആദ്യമായാണ് സെലെൻസ്കി ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതിർത്തി കടന്നുള്ള കടന്നുകയറ്റത്തിന് എട്ടുമാസത്തിനു ശേഷവും യുക്രേനിയൻ സൈന്യം അയൽരാജ്യമായ റഷ്യയുടെ കുർസ്ക് മേഖലയുടെ ചില ഭാഗങ്ങളിൽ തുടരുന്നു. എന്നിരുന്നാലും, നഷ്ടപ്പെട്ട നിരവധി പ്രദേശങ്ങൾ റഷ്യൻ സൈന്യം തിരിച്ചുപിടിച്ചു എന്നാണ് സെലെൻല്കി പറഞ്ഞത്.
ഒരു വീഡിയോ പ്രസംഗത്തിൽ, യുക്രൈന്റെ ഉന്നത കമാൻഡറായ ഒലെക്‌സാണ്ടർ സിർസ്‌കി കുർസ്ക് ബെൽഗൊറോഡ് മേഖലകളിലെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു റിപ്പോർട്ട് അവതരിപ്പിച്ചതായി സെലെൻസ്‌കി പറഞ്ഞു. “ശത്രുക്കളുടെ അതിർത്തിപ്രദേശങ്ങളിൽ ഞങ്ങൾ സജീവമായ പ്രവർത്തനങ്ങൾ തുടരുന്നു. ഇത് തികച്ചും ന്യായീകരിക്കാവുന്നതാണ്. യുദ്ധം എവിടെ നിന്നാണോ വന്നത് അവിടെ തിരികെ വരണം. ഞങ്ങളുടെ പ്രധാന ലക്ഷ്യം ഒന്നുതന്നെയാണ്. സുമ്മി, ഖാർകിവ് മേഖലകളിലെ നമ്മുടെ ഭൂമിയെയും സമൂഹങ്ങളെയും റഷ്യൻ അധിനിവേശക്കാരിൽ നിന്ന് സംരക്ഷിക്കുക” – അദ്ദേഹം പറഞ്ഞു.
പിന്നീട് സെലാൻസ്‌കി യുക്രൈനിലെ 225-ാമത് അസോൾട്ട് റെജിമെന്റ് പ്രദേശത്തെ പ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിക്കുകയും യൂണിറ്റിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.