Monday, April 21, 2025

ബൈബിൾ വിതരണം ചെയ്തതിന് ചൈനയിൽ ഒൻപതു ക്രിസ്ത്യാനികൾക്ക് ജയിൽശിക്ഷയും പിഴയും

ഇന്നർ മംഗോളിയയിലെ ഹോഹോട്ടിൽ ബൈബിൾ വിതരണം ചെയ്തതിന് ഒൻപതു ചൈനീസ് ക്രിസ്ത്യാനികൾക്ക് ജയിൽശിക്ഷയും പിഴയും ചുമത്തി. ഏപ്രിൽ പത്തിന് റിലീജിയസ് ഫ്രീഡം മാസികയായ ബിറ്റർ വിന്റർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈബിൾ വിതരണം ചെയ്തതിന് നാലുവർഷം വരെ തടവും 500 ($68) മുതൽ ഒരു ദശലക്ഷം യുവാൻ ($136,000 ൽ കൂടുതൽ) വരെയുള്ള പിഴയും ഇവർക്ക് ചുമത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.

2021 ൽ നാൻജിംഗിൽ നിയമപരമായി പ്രസിദ്ധീകരിച്ച ബൈബിളുകൾ ക്രിസ്ത്യാനികൾ വാങ്ങിയെങ്കിലും സുവിശേഷം പങ്കുവയ്ക്കുന്നതിനുള്ള ഒരു മാർഗമായി ദൈവവചനം പങ്കിടാൻ ആഗ്രഹിച്ചതിനാൽ അവ വളരെ കുറഞ്ഞ വിലയ്ക്ക് വീണ്ടും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടർന്നുമാണ് ശിക്ഷാനടപടികൾ ഉണ്ടായത്.

യഥാർഥ ബൈബിളുകൾ നിയമപരമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ചൈനയിലെ സർക്കാർ അനുവദിച്ചതും നിയന്ത്രിക്കുന്നതുമായ ത്രീ-സെൽഫ് പാട്രിയോട്ടിക് മൂവ്‌മെന്റിൽ ചേരാൻ വിസമ്മതിച്ചതുമായ ഒരു ഹൗസ് ചർച്ചിന്റെ ഭാഗമായിരുന്നതിനാൽ ക്രിസ്ത്യാനികൾ നിയമവിരുദ്ധ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News