Monday, April 21, 2025

ലോകാരോഗ്യ സംഘടനയെയും ഫൗസിയെയും ബൈഡനെയും വിമർശിക്കുന്ന കോവിഡ് വെബ്‌സൈറ്റ് ആരംഭിച്ച് ട്രംപിന്റെ വൈറ്റ് ഹൗസ്

കോവിഡ് 19 വെബ്‌സൈറ്റ് ആരംഭിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ്. ഡെമോക്രാറ്റിക് മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ ഉന്നത യു എസ് ആരോഗ്യ ഉദ്യോഗസ്ഥൻ ആന്റണി ഫൗസി, ലോകാരോഗ്യ സംഘടന എന്നിവരെ വിമർശിക്കുന്നതായിരുന്നു വെബ്സൈറ്റ്. അതിൽ കൊറോണ വൈറസിന്റെ ഉദ്ഭവത്തിനു കാരണം ചൈനയിലെ ലാബ് ചോർച്ചയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.

സാമൂഹിക അകലം പാലിക്കൽ, മാസ്ക് നിർബന്ധമാക്കൽ, ലോക്ക്ഡൗൺ തുടങ്ങിയ നടപടികളെയും വെബ്‌സൈറ്റ് വിമർശിച്ചു. ട്രംപ് ജനുവരിയിൽ അധികാരമേറ്റപ്പോൾ, ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായിയായ യു എസിനെ ഏജൻസിയിൽ നിന്ന് പിൻവലിക്കുന്നതിനുള്ള 12 മാസത്തെ പ്രക്രിയ ആരംഭിച്ചിരുന്നു. അതേസമയം ഫൗസി, ബൈഡൻ, ലോകാരോഗ്യ സംഘടന എന്നിവർക്ക് ഇതേ സംബന്ധിച്ച് അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മർദത്തിനു വഴങ്ങി, അന്താരാഷ്ട്ര കടമകൾക്കു മുകളിൽ ചൈനയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു മുൻഗണന നൽകിയെന്നും സൈറ്റിൽ പറയുന്നുണ്ട്. കോവിഡ് 19 മഹാമാരിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെ ‘ഒരു കടുത്ത പരാജയം’ എന്നാണ് വെബ്‌സൈറ്റ് വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News