Monday, April 21, 2025

ചൈനയിൽ ഹാഫ് മാരത്തൺ മത്സരത്തിൽ മനുഷ്യർക്കൊപ്പം വിസ്മയം തീർത്ത് റോബോട്ടുകളും

ബെയ്ജിംഗിൽ നടന്ന യിഷ്വാങ് ഹാഫ് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാർക്കൊപ്പം പങ്കെടുത്ത് 21 ഹ്യൂമനോയിഡ് റോബോട്ടുകളും. 21 കിലോമീറ്റർ (13 മൈൽ) ദൂരമുള്ള മത്സരത്തിൽ മനുഷ്യർക്കൊപ്പം മത്സരിക്കാൻ ആദ്യമായി റോബോട്ടുകൾ എത്തിയത് ആളുകളിൽ കൗതുകമുണർത്തി. DroidVP, Noetix Robotics തുടങ്ങിയ ചൈനീസ് നിർമ്മാതാക്കളുടെ റോബോട്ടുകൾ മനുഷ്യനെപ്പോലെ തന്നെ വിസ്മയം തീർത്തു.

ചില റോബോട്ടുകൾക്ക് 120 സെന്റിമീറ്ററിൽ (3.9 അടി) താഴെയും മറ്റുള്ളവയ്ക്ക് 1.8 മീറ്റർ (5.9 അടി) ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. കണ്ണിറുക്കാനും പുഞ്ചിരിക്കാനും കഴിവുള്ള, കാഴ്ചയിൽ സ്ത്രീരൂപത്തോട് സാദൃശ്യമുള്ള റോബോട്ടുകളും കൂട്ടത്തിൽ ഉണ്ടായിരുന്നു.

ചില സ്ഥാപനങ്ങൾ മത്സരത്തിന് ആഴ്ചകൾക്കു മുൻപുതന്നെ അവരുടെ റോബോട്ടുകളെ പരീക്ഷിച്ചിരുന്നു. എഞ്ചിനീയറിംഗ്, നാവിഗേഷൻ ടീമുകളുടെ ആവശ്യകത കണക്കിലെടുത്ത് ഇത് റേസ് കാർ മത്സരത്തിനു സമാനമാണെന്ന് ഒരു ബീജിംഗ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചു.

റോബോട്ടുകൾക്കൊപ്പം മനുഷ്യപരിശീലകരും ഉണ്ടായിരുന്നു. അവരിൽ ചിലർ ഓട്ടത്തിനിടയിൽ യന്ത്രങ്ങൾക്ക് ശാരീരികമായി പിന്തുണ നൽകി. ചില റോബോട്ടുകൾ റണ്ണിംഗ് ഷൂസും ബോക്സിംഗ് ഗ്ലൗസും ധരിച്ചവരും മറ്റുചിലർ, വിജയിക്കണം എന്നെഴുതിയ ചുവന്ന ഹെഡ്ബാൻഡും ധരിച്ചായിരുന്നു എത്തിയത്. ഇതെല്ലാം, കണ്ടുനിന്നവരിൽ ഏറെ കൗതുകം ഉണർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News